''മന്ത്ര''യുടെ ഡാളസ് ഹിന്ദു സംഗമം ശ്രീ ഗുരുവായൂർ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ചു.

By: 600084 On: Feb 23, 2023, 3:57 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ്: 2023 ജൂലൈയിൽ ഹ്യൂസ്റ്റണിൽ നടക്കുന്ന വിശ്വഹിന്ദു മഹാസമ്മേളനത്തിന് മുന്നോടിയായി നടന്ന മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസിന്റെ (മന്ത്ര) ഡാളസ് ഹിന്ദു സംഗമം ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിൽ നടന്നു.

ശ്രീ ഹരി ശിവരാമന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തിലും രജിസ്‌ട്രേഷന്‍ കിക്ക് ഓഫിലും ക്ഷേത്ര പ്രസിഡന്റ് കേശവൻ നായർ, ട്രസ്റ്റീ രാധാ കൃഷ്ണൻ നായർ, വിലാസ് കുമാർ, സന്തോഷ് പിള്ള, അയ്യപ്പൻ കുട്ടി നായർ, ഡോ രാജേഷ്, അനിൽ കേളോത്, രമ്യ അനിൽ, മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ, ട്രഷറർ രാജു പിള്ള, ഭാരവാഹികൾ ആയ സോമൻ സി കെ, കൃഷ്ണൻ ഗിരിജ, കൃഷ്ണജ കുറുപ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

മന്ത്രയുടെ പ്രവർത്തനങ്ങൾക്ക് ക്ഷേത്ര സമിതിയുടെ പിന്തുണ ഉണ്ടായിരിക്കും എന്ന് പ്രസിഡന്റ് കേശവൻ നായർ അറിയിച്ചു. വടക്കേ അമേരിക്കൻ മലയാളി ഹിന്ദുകുടുംബാഗങ്ങൾക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒട്ടേറെ കർമ്മ പദ്ധതികൾ ആണ് മന്ത്ര ആവിഷ്കരിച്ചിരിക്കുന്നത്. ആത്മീയതയിൽ നിന്ന് കൊണ്ട് നമ്മുടെ സമൂഹത്തിനു പ്രത്യാശയുടെ പ്രകാശമായി വർത്തിക്കുവാനും, സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ ജീവിതചര്യയെ മെച്ചപ്പെടുത്തുവാനും മന്ത്രയോടൊപ്പം കൈകോർത്ത് പ്രവർത്തിക്കാൻ എല്ലാ ഹൈന്ദവ സഹോദരീസഹോദരന്മാരെ മന്ത്രയിലേക്ക് സ്വാഗതം ചെയ്യുന്നതായി മന്ത്രയുടെ പ്രസിഡണ്ട് ശ്രീ ഹരി ശിവരാമൻ തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.