കാനഡയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അതികഠിനമായ ശൈത്യകാലാവസ്ഥയാണ് അനുഭവിക്കുന്നത്. പലയിടങ്ങളിലും അതിശൈത്യ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. കാനഡയുടെ വടക്കേ ഭാഗത്ത് പുറപ്പെടുവിച്ച അതിശൈത്യ മുന്നറിയിപ്പുകള്‍ ആല്‍ബെര്‍ട്ട ഉള്‍പ്പെടെയുള്ള തെക്കന്‍ പ്രവിശ്യകളിലേക്കും യുഎസ് അതിര്‍ത്തികളിലേക്കും വ്യാപിപ്പിച്ചു. ഒരു വലിയ ന്യൂനമര്‍ദ്ദം രാജ്യത്തുടനീളം കോള്‍ഡ് ആര്‍ക്ടിക് ബ്ലാസ്റ്റിലേക്ക് നയിക്കുന്നതായി ചീഫ് മെറ്റീരിയോളജിസ്റ്റ് ജെസ്സി ബെയര്‍ പറയുന്നു. പകല്‍ സമയത്ത് ശീതക്കാറ്റ് മിതമായിരിക്കുമെങ്കിലും അതിശൈത്യം ആഴ്ചയിലുടനീളം തുടരുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു.
സസ്‌ക്കാച്ചെവന്‍, മാനിറ്റോബയുടെ ചില ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ ബീസി, വടക്കന്‍ ഒന്റാരിയോ, ക്യുബെക്ക്, ന്യൂഫൗണ്ട്‌ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ എന്നിവടങ്ങളിലും അതിശൈത്യ മുന്നറിയിപ്പുകള്‍ പ്രാബല്യത്തിലുണ്ട്.