കാനഡ ഹൗസിംഗ് ബെനിഫിറ്റിനായി അപേക്ഷിച്ചത് 500,000 ത്തിലധികം പേര്‍; 1.2 മില്യണ്‍ വാടകക്കാര്‍ ഇതുവരെ അപേക്ഷിച്ചിട്ടില്ലെന്നും അധികൃതര്‍ 

By: 600002 On: Feb 23, 2023, 9:26 AM


കാനഡയിലെ താഴ്ന്ന വരുമാനക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫെഡറല്‍ സര്‍ക്കാര്‍ ആരംഭിച്ച കാനഡ ഹൗസിംഗ് ബെനിഫിറ്റിനായി ഇതുവരെ അപേക്ഷിച്ചത് 500,000ത്തിലധികം പേരാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ആനുകൂല്യത്തിനായി അപേക്ഷിക്കാന്‍ ഇനി ആറാഴ്ചയില്‍ താഴെ മാത്രം സമയം ബാക്കിയുള്ളപ്പോള്‍ 1.2 മില്യണിലധികം വാടകക്കാര്‍ ഇനിയും അപക്ഷേിക്കാനുണ്ടെന്ന് അധികൃതര്‍ പറയുന്നു. നോണ്‍-ടാക്‌സബിളും നോണ്‍-റിപ്പോര്‍ട്ടബിളുമായ ആനുകൂല്യത്തിന് ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത അര്‍ഹരായവര്‍ മാര്‍ച്ച് 31 ന് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 

വര്‍ധിക്കുന്ന വാടക ചെലവുകള്‍ കാരണം ബുദ്ധിമുട്ടിലായ താഴ്ന്ന വരുമാനക്കാരായവരെ സഹായിക്കുന്നതിനായി ഡിസംബര്‍ 12 നാണ് ഫെഡറല്‍ സര്‍ക്കാര്‍ ഹൗസിംഗ് ബെനിഫിറ്റ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 31 അണ് അപേക്ഷിക്കാനുള്ള അവസാനതീയതി. അര്‍ഹരായവര്‍ക്ക് 500 ഡോളറാണ് വണ്‍ ടൈം പേയ്‌മെന്റ് ലഭിക്കുക.