കാനഡയില്‍ പണപ്പെരുപ്പ നിരക്കില്‍ വന്‍ കുറവുണ്ടായേക്കുമെന്ന പ്രവചനവുമായി ആര്‍എസ്എം കാനഡ 

By: 600002 On: Feb 23, 2023, 8:22 AM

ഈ വര്‍ഷം അവസാനത്തോടെ കാനഡയിലെ പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനം വരെ കുറയുമെന്നും 2024 ല്‍ രണ്ട് ശതമാനമായി കുറഞ്ഞേക്കുമെന്നും ആഗോള കണ്‍സള്‍ട്ടന്റും ഓഡിറ്ററുമായ ആര്‍എസ്എം കാനഡയുടെ(RSM Canada) റിപ്പോര്‍ട്ട്.   ഇതോടെ അവശ്യസാധനങ്ങള്‍ക്കും മറ്റുമുള്ള വില ഗണ്യമായി കുറയുമെന്നും ആര്‍എസ്എം പ്രവചിക്കുന്നു. 

ജനുവരിയില്‍ പണപ്പെരുപ്പം ആറ് ശതമാനത്തില്‍ താഴെയായി കുറഞ്ഞതിനാല്‍ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് പൂര്‍ത്തിയാക്കുമെന്നാണ് മിക്ക് സാമ്പത്തിക വിദഗ്ധരും കരുതുന്നത്. എന്നാല്‍ ആര്‍എസ്എം പറയുന്നത് ഈ വര്‍ഷം മധ്യത്തോടെ തുടര്‍ച്ചയായ വര്‍ധനവുണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നാണ്. ബാങ്കിന്റെ ഓവര്‍നൈറ്റ് റേറ്റ് 4.75 ശതമാനത്തിലെത്തിയതിനാല്‍ സാമ്പത്തിക സ്ഥിതി കര്‍ശനമായി നിലനിര്‍ത്തുകയാണ്. 

കാനഡയില്‍ പണപ്പെരുപ്പം ഇനിയും ഉയരുകയും ഡിമാന്‍ഡ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമ്പദ്‌വ്യവസ്ഥയെ സ്ഥിരതയില്‍ നിര്‍ത്തുന്നതിനായി ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് ഉയര്‍ത്തുന്നത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍എസ്എം ചീഫ് ഇക്കണോമിസ്റ്റ് ജോ ബ്രൂസുവേലസ് പറഞ്ഞു.