2022 റവന്യൂ പുരസ്‌കാരം ; എ.ഗീത ഐ.എ.എസ് മികച്ച ജില്ലാ കളക്ടര്‍

By: 600021 On: Feb 23, 2023, 1:02 AM

2022ലെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസ്  മികച്ച കളക്ടരായും മാനന്തവാടി സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി മികച്ച സബ് കളക്ടരായും പാലക്കാട്ടെ ഡി.അമൃതവല്ലി മികച്ച ആര്‍.ഡി.ഒ ആയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കളക്ടടറേറ്റായി വയനാട് കളക്ടറേറ്റും, മികച്ച റവന്യു ഡിവിഷണല്‍ ഓഫിസായി മാനന്തവാടിയും, മികച്ച താലൂക്ക് ഓഫീസായി തൃശൂരും തെരഞ്ഞെടുക്കപ്പെട്ടു.എസ്. സന്തോഷ് കുമാര്‍, എന്‍.ബാലസുബ്രഹ്‌മണ്യം, ഡോ.എം.സി.റെജില്‍, ആശ സി എബ്രഹാം, ശശിധരന്‍ പിള്ള, ഡോ. ജെ.ഒ അരുണ്‍, എന്നിവരാണ് മികച്ച ഡെപ്യൂട്ടി കളക്ടര്‍മാര്‍. കൂടാതെ മികച്ച വില്ലേജ് ഓഫിസര്‍മാര്‍ക്കും, വില്ലേജ് ഓഫിസുകള്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വെള്ളിയാഴ്ച കൊല്ലത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.