ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ബീജിംഗിൽ നയതന്ത്രച‍ര്‍ച്ച

By: 600021 On: Feb 23, 2023, 12:54 AM

ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ ചൈനീസ് തലസ്ഥാനമായ ബീജിംങിൽ ചർച്ച നടത്തി. ഇരുപത്തിയാറാം തവണയാണ് ഉദ്യോഗസ്ഥര്‍ ഇതേ വിഷയത്തില്‍   ചർച്ച നടത്തുന്നത്. കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലയിലെ സൈനിക പിൻമാറ്റവും  കൂടിക്കാഴ്ചയിൽ ചർച്ചയായി.   സംഘർഷ സാഹചര്യത്തിൽ അൻപതിനായിരത്തിൽ അധികം സൈനീകരെയാണ് ഇന്ത്യയും ചൈനയും യഥാർത്ഥ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്നത്. ചൈനയിലെ അതിർത്തി വിഷയത്തിൽ ഭരണപക്ഷ പ്രതിപക്ഷ ഏറ്റുമുട്ടൽ നടക്കുമ്പോഴാണ് പുതിയ കൂടിക്കാഴ്ച.