സുബി സുരേഷ് അന്തരിച്ചു

By: 600021 On: Feb 23, 2023, 12:06 AM

പ്രശസ്ത ചലച്ചിത്ര- ടെലിവിഷൻ താരം സുബി സുരേഷ് (41)  അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബുധനാഴ്ച  രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. ഏഷ്യാനെറ്റിലെ  സിനിമാല  പരിപാടിയിലൂടെ  ശ്രദ്ധേയയായ കോമഡി ആർട്ടിസ്റ്റ് ആയിരുന്നു.വിവാഹ  ജീവിതത്തിലേക്ക് കടക്കാനിരിക്കെ ആണ് അപ്രതീക്ഷിത വിയോഗം.