സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാനിൽ മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനിച്ച് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. മന്ത്രിമാർക്ക് നിലവിൽ ഒരേ ഒരു അകമ്പടി വാഹനം മാത്രമേ ഉപയോഗിക്കാൻ നിർവാഹമുള്ളൂ എന്നതിനാൽ ആഡംബര വാഹനങ്ങൾ തിരികെ നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പഞ്ച നക്ഷത്ര ഹോട്ടലുകളിലെ വി ഐ പി താമസവും, മന്ത്രിമാരുടെ ചിലവുകൾക്ക് പണം നൽകുന്നതും നിർത്തലാക്കി. യാത്രകൾക്ക് ഇക്കോണമി ക്‌ളാസും അനുവദിച്ചു. അതേസമയം,പാകിസ്ഥാൻ താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ഭീകര സംഘങ്ങളെ അമർച്ച ചെയ്യാൻ പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ്റെ സഹായം തേടിയെന്നും ഇതിനായി പാകിസ്ഥാൻ പ്രതിനിധി സംഘം അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ എത്തിഎന്നും റിപ്പോർട്ട് ഉണ്ട്.