ലോഹം കൊണ്ട് നിർമ്മിച്ചതായി തോന്നിക്കുന്ന ഒരു കൂറ്റൻ പന്ത് ഒഴുകിയെത്തുകയായിരുന്നു. പ്രദേശം ഇപ്പോൾ അടച്ചിട്ടതായാണ് റിപ്പോർട്ട്. വിവരം അറിഞ്ഞയുടൻ അവിടേക്ക് സ്ഫോടകവസ്തു വിദഗ്ധർ വന്നു. 200 മീറ്റർ ചുറ്റപ്പെട്ട പ്രദേശത്തിനുള്ളിൽ, സ്ഫോടകവസ്തു വിദഗ്ധർ സംരക്ഷണ യൂണിഫോം ധരിച്ച് പന്ത് പരിശോധിച്ചു . എക്‌സ്‌റേ സ്‌കാനിംഗിൽ ഇത് പൊള്ളയാണെന്ന് തെളിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാണാൻ ഭയാനകമാണെങ്കിലും, അത് അപകടകാരിയല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വസ്തു സ്ഫോടനാത്മകമല്ലെന്ന് നിർണ്ണയിച്ചു.