ഈ മാസം ആദ്യം ഒഹായോയിൽ തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന്, ഒന്റാറിയോയിൽ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ച് ECCC (Environmental Climate Change Canada ) പഠിക്കുന്നു. വിനൈയിൽ ക്ലോറൈഡ് വാതക ചോർച്ചയ്ക്ക്, അപകടം കാരണമായി എന്നാണ് വിലയിരുത്തൽ.
പോളി വിനൈൽ ക്ലോറൈഡ് പ്ലാസ്റ്റിക് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന വാതകമാണ്. ഇത് ഉയർന്ന അളവിൽ ഉള്ളിൽ ചെന്നാൽ കരൾ കാൻസറിന് കാരണമാകും. കുറഞ്ഞ ഡോസുകൾ, പ്രത്യേകിച്ച് ദീർഘകാലത്തേക്ക്, മനുഷ്യർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം. വിനൈൽ ക്ലോറൈഡ് സാധാരണയായി അന്തരീക്ഷത്തിൽ 24 മണിക്കൂറിൽ താഴെ മാത്രമേ നിലനിൽക്കൂ.
ഒന്റാറിയോ, ഓഹിയോയ്ക്ക് അടുത്തുള്ള പ്രദേശമായതു കൊണ്ട് സ്ഫോടനം ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.