അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആല്‍ബെര്‍ട്ടയിലെ പ്രാഥമികാരോഗ്യ രംഗത്തിന്റെ വികസനത്തിനായി 243 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിന്റെ കീഴില്‍ ആടുത്ത ആഴ്ച അവതരിപ്പിക്കുന്ന പ്രവിശ്യാ ബജറ്റിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. പ്രാഥമികാരോഗ്യ മേഖലയിലെ സംരംഭങ്ങള്‍ക്കും പദ്ധതികള്‍ക്കും ഈ ധനസഹായം ഏറെ പ്രയോജനകരമാകുമെന്ന് അധികൃതര്‍ പറഞ്ഞു.