സ്‌കൂള്‍ ബസ് ഡ്രൈവര്‍ ക്ഷാമം:  ലൈസന്‍സിംഗ് കാര്യക്ഷമമാക്കണമെന്ന് കാല്‍ഗറി ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ 

By: 600002 On: Feb 22, 2023, 11:44 AM

ശൈത്യകാലാവസ്ഥയും തൊഴിലാളി ക്ഷാമവും സ്‌കൂള്‍ ബസ് സര്‍വീസുകളെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ലൈസന്‍സിംഗും പരിശീലനവും കാര്യക്ഷമമാക്കാന്‍ കാല്‍ഗറി ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ കുറവ് മൂലം ഉണ്ടാകുന്ന ഗുരുതരമാകുന്ന വെല്ലുവിളികള്‍ വിവരിച്ചുകൊണ്ട് കാല്‍ഗറി ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ ഈ മാസം ആദ്യം ആല്‍ബെര്‍ട്ട എജ്യുക്കേഷനും ആല്‍ബെര്‍ട്ട ട്രാന്‍സ്‌പോര്‍ട്ടേഷനും കത്ത് അയച്ചിരുന്നു. 

ഡ്രൈവര്‍മാരുടെ കുറവ് സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ പഠനത്തെയും ബാധിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. 20,000ത്തിലധികം സിബിഇ വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലെത്താന്‍ സ്‌കൂള്‍ ബസുകളെ ആശ്രയിക്കുന്നത്. 

നിലവിലുള്ള ഡ്രൈവര്‍ ക്ഷാമത്തിന് പുറമേ, അതിശൈത്യവും സ്‌കൂള്‍ ബസ് സര്‍വീസുകളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്‌കൂളുകള്‍ തുറന്നിരുന്നുവെങ്കിലും കനത്ത മഞ്ഞുവീഴ്ചയും ശീതകാല കാറ്റും കാരണം എല്ലാ സ്‌കൂള്‍ ബസുകളും സിബിഇ റദ്ദാക്കിയിരുന്നു.