വിന്റര്‍ സറ്റോം,  കനത്ത മഞ്ഞുവീഴ്ച: കാനഡയിലുടനീളം അതിശൈത്യ മുന്നറിയിപ്പ് നല്‍കി എണ്‍വയോണ്‍മെന്റ് കാനഡ 

By: 600002 On: Feb 22, 2023, 8:47 AM


വിന്റര്‍ സ്‌റ്റോം, അതിശൈത്യം, കനത്ത മഞ്ഞുവീഴ്ച എന്നിവ പ്രതീക്ഷിക്കുന്നതിനാല്‍ കാനഡയിലെ ഭൂരിഭാഗം പ്രയറികളിലും വെസ്‌റ്റേണ്‍ കാനഡയിലും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. 

ആല്‍ബെര്‍ട്ട ക്ലിപ്പര്‍, കൊളറാഡോ ലോ എന്നീ രണ്ട് ന്യൂനമര്‍ദ്ദ കൊടുങ്കാറ്റുകള്‍ സതേണ്‍ ഒന്റാരിയോയിലും നോര്‍ത്ത് ഈസ്റ്റ് ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആല്‍ബെര്‍ട്ട ക്ലിപ്പര്‍ നോര്‍ത്തേണ്‍ ഒന്റാരിയോ കമ്മ്യൂണിറ്റികളെ ബാധിക്കും. കൊളറാഡോ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള കനത്ത മഞ്ഞുവീഴ്ചയും മഴയും ബുധനാഴ്ച വൈകുന്നേരത്തോടെ പ്രവിശ്യയുടെ തെക്കന്‍ ഭാഗത്ത് ബാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. വിന്റര്‍ സ്റ്റോം ഈസ്‌റ്റേണ്‍ കാനഡയില്‍ എത്തുന്നതോടെ ബീസി ഉള്‍പ്പെടെയുള്ള പല പ്രവിശ്യകളിലും അതിശൈത്യ മുന്നറിയിപ്പ് നല്‍കി.