കാനഡയില്‍ പണപ്പെരുപ്പ നിരക്ക് 5.9 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

By: 600002 On: Feb 22, 2023, 8:34 AM

കാനഡയില്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ജനുവരിയില്‍ 5.9 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. ഡിസംബറിലെ പണപ്പെരുപ്പ നിരക്കായ 6.3 ശതമാനത്തില്‍ നിന്നാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞുവെങ്കിലും ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. ഡിസംബറിലെ 11 ശതമാനത്തില്‍ നിന്ന് ഗ്രോസറി സാധനങ്ങളുടെ വില ഒരു വര്‍ഷം മുമ്പുള്ളേതിനെ അപേക്ഷിച്ച് 11.4 ശതമാനം ഉയര്‍ന്നു.

മാംസം, ബേക്കറി സാധനങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെയും വില അതിവേഗം ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2022 ന്റെ ആദ്യ പകുതിയില്‍ പണപ്പെരുപ്പം ത്വരിതഗതിയിലായിരുന്നു. ബേസ് ഇയര്‍ ഇഫക്റ്റുകള്‍ കാരണം പ്രധാന പണപ്പെരുപ്പം മന്ദഗതിയിലാകുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ സൂചിപ്പിക്കുന്നു.