പാശ്ചാത്യ രാജ്യങ്ങൾ യുക്രൈൻ യുദ്ധത്തെ ആഗോള പ്രശ്നമാക്കിയെന്ന് വ്ലാദിമിർ പുടിൻ 

By: 600021 On: Feb 22, 2023, 12:39 AM

യുക്രെയ്ൻ യുദ്ധം പ്രാദേശിക പ്രശ്നമാണെന്നും പാശ്ചാത്യ രാജ്യങ്ങൾ ഇതിനെ ആഗോള പ്രശ്നമാക്കിയെന്നും കുറ്റപ്പെടുത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. യുക്രെയ്ന് പിന്നിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമാണ്. നാറ്റോ തങ്ങളുടെ അതിർത്തി റഷ്യ വരെ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനെതിരായ പ്രതിരോധമാണ് റഷ്യ നടത്തുന്നതെന്നും പുടിൻ പറഞ്ഞു. റഷ്യൻ  യുദ്ധം യുക്രൈയ്ന് എതിരല്ല മറിച്ച്  കീവ് ഭരണകൂടത്തിനെതിരെയാണെന്നും യുക്രൈയ്ൻ അധിനിവേശം ഒരു വർഷമാകുന്ന വേളയിൽ പുടിൻ പ്രസ്താവിച്ചു. സമാധാനപരമായി യുക്രൈയ്നുമായുള്ള പ്രശ്നം പരിഹരിക്കാൻ റഷ്യ തയ്യാറായിരുന്നുവെന്നും എന്നാൽ അപ്പോഴേക്കും സ്ഥിതിഗതികൾ മാറിപ്പോയെന്നും പുടിൻ അറിയിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ കീവ് സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് പുടിൻ്റെ  പ്രസ്താവന.