തുർക്കിയെ- സിറിയ അതിർത്തിയിൽ വീണ്ടും ഭൂചലനം. മൂന്നുപേർ മരിച്ചു . 680 പേര്‍ക്ക് പരിക്കേറ്റു. 6.4 തീവ്രതയിൽ രണ്ട് കിലോമീറ്റർ ആഴത്തിലാണ് ശക്തമായ ഭൂചലനം ഉണ്ടായതെന്നും അന്റാക്യയിലെ കെട്ടിടങ്ങൾക്ക് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നും യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് സിറിയ, ഈജിപ്ത്, ലബനന്‍ എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. അരലക്ഷത്തോളം പേരുടെ ജീവനെടുത്ത ഭൂചലനത്തിന്‍റെ കനത്ത ആഘാതം വിട്ടുമാറും മുൻപെ യാണ് തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം ഉണ്ടായത്. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.