പരിഷ്കരണത്തിനുള്ള സ്റ്റേ നീക്കിഹൈക്കോടതി; ഡ്രൈവിംഗ് ലൈസൻസും ആർസി ബുക്കും ഇനി സ്മാർട്ടാകും

By: 600021 On: Feb 21, 2023, 11:47 PM

ഡ്രൈവിംഗ് ലൈസൻസും ആർ സി ബുക്കും ഇനി സ്മാർട്ടാകും. ഡ്രൈവിങ്ങിങ് ലൈസൻസ് പരിഷ്കരണത്തിന് ഏർപ്പെടുത്തിയ  സ്റ്റേ നീക്കി ഹൈക്കോടതി.  പിവിസി പെറ്റ്  ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ ടി ഐ ബാംഗ്ളൂരുമായി  പിവിസി കാർഡ് നിർമിക്കാനുള്ള ചർച്ചകൾ  സർക്കാരിന് തുടരാമെന്നും  ഹൈക്കോടതി നിർദ്ദേശിച്ചു. സ്വകാര്യ കമ്പനിയായ റോസ്മൊർട്ട കമ്പനിയുടെ എതിർപ്പ്  തള്ളിയാണ് ഹൈക്കോടതി തീരുമാനം.