ആധാറും -പാനും ലിങ്ക് ചെയ്യേണ്ട സമയ പരിധി മാർച്ച് 31 ന് അവസാനിക്കും.ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുകയും പാൻ നമ്പർ ഉപയോഗിച്ചുള്ള പണമിടപാടുകൾ തടസപ്പെടുകയും ചെയ്യും. ഇത് പിഴ ഒടുക്കുന്നതിലേക്കും നയിക്കുമെന്നാണ് റിപ്പോർട്ട്. 2017 ഓഗസ്റ്റ് 31 ആയിരുന്നു പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി. പിന്നീട് പലപ്പോഴായി തീയതി നീട്ടി 2021 ജൂൺ 30 വരെയാക്കി. കൊവിഡ് വ്യാപനം ഉൾപ്പടെയുള്ള പല കാരണങ്ങളാൽ തുടർന്നും തീയതി നീട്ടുകയായിരുന്നു. ഈ സമയപരിധിയാണ് മാർച്ച് 31 ന് അവസസനിക്കുന്നത്.