കനേഡിയൻ, യുഎസ് തൊഴിലാളികൾക്ക് ശമ്പളം വർദ്ധിപ്പിക്കും -ഹോം ഡിപ്പോ

By: 600110 On: Feb 21, 2023, 5:28 PM

 

മണിക്കൂർ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള വേതന വർദ്ധനയ്ക്കായി 1 ബില്യൺ യുഎസ് ഡോളർ ഇൻവെസ്റ്റ്‌ ചെയ്യുന്നതായി ഹോം ഡിപ്പോ ചൊവ്വാഴ്ച അറിയിച്ചു. തൊഴിൽ വിപണിയിൽ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ശമ്പളം ഉയർത്തിയ നിരവധി വലിയ റീട്ടെയിലർമാരിൽ ഒന്നാണ് ഹോം ഡിപ്പോ.
മണിക്കൂറിന്റെ വേതനം ശരാശരി $17.50 ആയി ഉയർത്തുമെന്ന് ജനുവരിയിൽ വാൾമാർട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം ടാർഗെറ്റ്, കഴിഞ്ഞ വർഷം മണിക്കൂർ വേതന വർദ്ധനയ്ക്കായി 300 മില്യൺ ഡോളർ മാറ്റിവച്ചിരുന്നു.