കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് ജനുവരിയിൽ 5.9 ശതമാനമായി കുറഞ്ഞിരുന്നു. പക്ഷെ കഴിഞ്ഞ മാസം പലചരക്ക് വിലകളിൽ മാറ്റാമില്ലാതെ, ഉയർന്ന് തന്നെ തുടരുന്നു.കഴിഞ്ഞ മാസം പലചരക്ക് സാധനങ്ങളുടെ വിലയിൽ കുറവൊന്നും അനുഭവിച്ചില്ല. കൂടാതെ വർഷം തോറും വില അതിവേഗം ഉയർന്ന് വരുന്നു.
റഷ്യ ഉക്രെയ്ൻ യുദ്ധമാണ് വിലവർധനവിന് കാരണമായി കാണുന്നത്. വരും മാസങ്ങളിൽ വാർഷിക പണപ്പെരുപ്പ് നിരക്ക് മന്ദഗതിയിലാകുമെന്ന് ഫെഡറൽ ഏജൻസി പറഞ്ഞു.