സതേണ്‍ ഒന്റാരിയോയിലെ ചില പ്രദേശങ്ങളില്‍ ബുധനാഴ്ച മുതല്‍ വിന്റര്‍ സ്‌റ്റോമിനെ തുടര്‍ന്ന് ശക്തമായ മഞ്ഞുവീഴ്ചയും മഴയ്ക്കും സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡ. ഇവിടങ്ങളില്‍ പ്രത്യേക കാലാവസ്ഥാ പ്രസ്താവന എണ്‍വയോണ്‍മെന്റ് കാനഡ പുറപ്പെടുവിച്ചു. കൊടുങ്കാറ്റ് കെട്ടിടങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ചില ഇടങ്ങളില്‍ വൈദ്യുതി തടസ്സം ഉണ്ടായേക്കാമെന്നും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി.
ബുധനാഴ്ച രാത്രി ആരംഭിക്കുന്ന കൊടുങ്കാറ്റ് വ്യാഴാഴ്ച വരെ തുടരുമെന്നും യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അപകടകരമായ ശീതകാല യാത്രാ സാഹചര്യങ്ങള്‍ക്ക് കാരണമാകുന്നന മഴ ചില സമയങ്ങളില്‍ വന്‍തോതില്‍ പെയ്‌തേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി പറയുന്നു.
ടൊറന്റോയുടെ പടിഞ്ഞാറ് ഹാമില്‍ടണ്‍, ലണ്ടന്‍, നയാഗ്ര തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.