ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അല്‍ഷിമേഴ്‌സ് രോഗി ചൈനയിലെന്ന് കണ്ടെത്തല്‍. ചൈനയിലെ 19കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അല്‍ഷിമേഴ്‌സ് രോഗിയായി മാറിയിരിക്കുകയാണ് ഈ യുവാവ്. ബീയ്ജിംഗിലെ ഷുവാന്‍ഷു ഹോസ്പിറ്റലിലെ ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് ആന്‍ഡ് ന്യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. പഠനം ജേണല്‍ ഓഫ് അല്‍ഷിമേഴ്‌സ് ഡിസീസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യുവാക്കളിലെ അല്‍ഷിമേഴ്‌സ് രോഗത്തില്‍ നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 17 ആം വയസ്സിലാണ് യുവാവിന് അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പിന്നാലെ മറവി ഗുരുതരമാവുകയായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ഹൈസ്‌കൂള്‍ പഠനക്കാലത്ത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് അല്‍ഷിമേഴ്‌സ് ബാധിച്ചതായി തിരിച്ചറിഞ്ഞത്. പിന്നീട് ഒരു വര്‍ഷമായി ഹ്രസ്വകാല ഓര്‍മക്കുറവ് അനുഭവിക്കാന്‍ തുടങ്ങി. അത് പതിയെ ഗുരുതരമാകാനും തുടങ്ങിയതായി പഠനത്തില്‍ വ്യക്തമാക്കുന്നു.