വാന്‍കുവറില്‍ വെസ്റ്റ്എന്‍ഡിലുള്ള കെയര്‍ സെന്ററില്‍ താമസിക്കുന്ന മെര്‍ലി മില്ലിസെന്റ് റോംനി ഓഹാര 111 ആം ജന്മദിനം ആഘോഷിക്കുകയാണ്. കാനഡയില്‍ ഏറ്റവും പ്രായം കൂടിയ അഞ്ച് പേരില്‍ ഒരാളാണ് മെര്‍ലി. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പെടെയുള്ള നിരവധി പേരാണ് മെര്‍ലെയ്ക്ക് ആശംസകളുമായെത്തിയത്. കെയര്‍ സെന്ററിന്റെ പൊതുസ്ഥലത്ത് ആശംസകള്‍ നിറഞ്ഞൊരു വലിയ ജന്മദിന കാര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മെര്‍ലി ജനിച്ചത് കാനഡയില്ല. 1912 ല്‍ ടൈറ്റാനിക് കപ്പല്‍ മുങ്ങിയ അതേ വര്‍ഷം ജമൈക്കലെ കിംഗ്സ്റ്റണിലാണ് ജനിച്ചത്. ജമൈക്കലായിരുന്നു പഠിച്ചതും വളര്‍ന്നതുമൊക്കെ. പിന്നീട് മകള്‍ ബ്രിജെത്തിന്റെ വിവാഹത്തിന് ശേഷമാണ് മെര്‍ലിയും ഭര്‍ത്താവും ബീസിയിലേക്ക് മാറിയത്. പിന്നീട് മെര്‍ലിയുടെയും മകളുടെയും ഭര്‍ത്താക്കന്മാര്ഡ മരണമടഞ്ഞു. ശേഷം വാന്‍കുവറിലെ കെയര്‍ഹോമിലേക്ക് ഇവരെ മാറ്റുകയായിരുന്നു. 85 വയസ്സുള്ള മകള്‍ ബ്രിജെറ്റും കെയര്‍ ഹോമില്‍ അമ്മയ്‌ക്കൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്.