എഡ്മന്റണില്‍ കാറും എഡ്മന്റണ്‍ ട്രാന്‍സിറ്റ് സര്‍വീസ് ബസും കൂട്ടിയിടിച്ച് 37കാരി കൊല്ലപ്പെട്ടു 

By: 600002 On: Feb 21, 2023, 8:57 AM


സൗത്ത് എഡ്മന്റണില്‍ കാറും എഡ്മന്റണ്‍ ട്രാന്‍സിറ്റ് സര്‍വീസ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 37കാരി കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ 108A സ്ട്രീറ്റിന്റെയും വൈറ്റ് മഡ് ഡ്രൈവിന്റെയും ഇന്റര്‍സെക്ഷനിലാണ് അപകടം നടന്നത്. ഇന്റര്‍സെക്ഷനില്‍ ട്രാഫ്ക് സിഗ്നലില്‍ നിര്‍ത്താതെ പോയ കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന പോലീസ് പറഞ്ഞു. 

സംഭവ സ്ഥലത്തെത്തിയ ഇഎംഎസ് കാര്‍ ഓടിച്ചിരുന്ന 36 വയസ്സുള്ളൊരാളെയും ആറ് വയസ്സുള്ള കുട്ടിയെയും ഗുരുതരമായി പരുക്കേറ്റ സ്ത്രീയെയും ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ സ്ത്രീയുടെ ആരോഗ്യനില വഷളാവുകയും ഞായറാഴ്ചയോടെ ആശുപത്രിയില്‍ മരിക്കുകയും ചെയ്തതായി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് എഡ്മന്റണ്‍ പോലീസ് പ്രത്യേക അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.