അഴിമതി അനുവദിക്കില്ല; ജില്ലകള്‍ക്ക് റാങ്കിംഗ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്

By: 600021 On: Feb 21, 2023, 12:51 AM

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ലെന്നും അഴിമതി കാണിക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും  ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലായടിസ്ഥാനത്തില്‍  കൃത്യമായ ഇടവേളകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ  പെര്‍ഫോമന്‍സ് ഓഡിറ്റ് ചെയ്ത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ജില്ലകള്‍ക്ക് റാങ്കിംഗ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്ന വകുപ്പായതിനാല്‍ ഭക്ഷ്യ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്നും  വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പ്  ഈ വര്‍ഷം ഇതുവരെ 64,692 പരിശോധനകള്‍ നടത്തി.നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും സാമ്പിളുകൾ  ശേഖരിച്ച്  പരിശോധനകള്‍ നടത്തുകയും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തെന്ന്   മന്ത്രി വ്യക്തമാക്കി.