തുർക്കി രക്ഷാപ്രവർത്തനം; ഇന്ത്യൻ സേനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 

By: 600021 On: Feb 21, 2023, 12:40 AM

‘ഓപ്പറേഷൻ ദോസ്ത്’ എന്ന പേരിൽ തുർക്കിയെ ഭൂകമ്പത്തിൽ രക്ഷ പ്രവർത്തനം നടത്തി തിരിച്ചെത്തിയ  ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി  അഭിനന്ദിച്ചു. നിങ്ങൾ മനുഷ്യരാശിക്ക്  നിസ്വാർഥ സേവനം ചെയ്യുകയും രാജ്യത്തിൻ്റെ  അഭിമാനമാകുകയും ചെയ്തെന്നാണ് മോദിയുടെ വാക്കുകൾ. നമ്മൾ  ലോകത്തെ ഒരു കുടുംബമായി കണക്കാക്കുന്നു.  പ്രതിസന്ധിയിലായ ഏതൊരു അംഗത്തെയും സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ സ്വയംപര്യാപ്തതയിൽ  മാത്രമല്ല, നിസ്വാർത്ഥ രാജ്യമെന്ന നിലയിലും ലോകത്തിന് മുന്നിൽ ശക്തി വെളിപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഫെബ്രുവരി ഏഴിനാണ് മൂന്ന് എൻ‌ഡി‌ആർ‌എഫ് ടീമുകളെയും ഇന്ത്യൻ ആർമിയുടെ മെഡിക്കൽ സംഘത്തെയും തുർക്കിയിലേക്ക് അയച്ചത്.