10 ലക്ഷത്തിന് മുകളിൽ ട്രഷറി ബില്ല് മാറാൻ ഇനി മുതൽ ധനവകുപ്പിന്‍റെ മുൻകൂർ അനുമതി വേണമെന്നും ട്രഷറി സോഫ്റ്റ് വെയറില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ട്രഷറി ഡയറക്ടറുടെ നിര്‍ദേശം. ഇതുവരെ 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്കായിരുന്നു നിയന്ത്രണമുണ്ടായിരുന്നത്. ധനഞെരുക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് സംസ്ഥാന സർക്കാർ ട്രഷറി നിയന്ത്രണം കടുപ്പിച്ചത്.