ക്ഷേത്രങ്ങളിൽ ഗുണനിലവാരമില്ലാത്ത പൂജ സാധനങ്ങള്‍ ഉപയോഗിക്കുന്നെന്ന് റിപ്പോർട്ട്.

By: 600021 On: Feb 21, 2023, 12:17 AM

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്ക് ഉപയോഗിക്കുന്നത് ഗുണനിലവാരം ഇല്ലാത്ത പൂജ സാധനങ്ങളാണെന്ന് റിപ്പോർട്ട്.  ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന് ജസ്റ്റിസ് കെ.ടി ശങ്കരൻ ഇത് സംബന്ധിച്ഛ്  റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്ഷേത്രങ്ങളിൽ  മുഴുക്കാപ്പ്, കളഭ ചാര്‍ത്ത് എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചന്ദനം യഥാര്‍ഥ ചന്ദനമല്ലെന്നും മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നല്‍കുന്ന കാര്യം ബോര്‍ഡ് ആലോചിക്കണമെന്നും സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ റിപ്പോര്‍ട്ടില്‍‌ വ്യക്തമാക്കുന്നു. യഥാര്‍ഥ ചന്ദനത്തിന് വില കൂടുതൽ ആയതുകൊണ്ടാണ്  കൃത്രിമ ചന്ദനം ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.