അറ്റകുറ്റ പണികൾക്കായി റൺവേ അടയ്ക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസുകൾ പുനഃക്രമീകരിച്ചു. 12.30 മുതൽ 4.30 വരെയുള്ള സർവീസുകളാണ് ബുധൻ വ്യാഴം ദിവസങ്ങളിലായി പുനഃക്രമീകരിച്ചത്. ഇതോടെ യാത്രക്കാർ വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.