ജോഷിമഠിൽ വീണ്ടും വിള്ളൽ; ജനം ആശങ്കയിൽ  

By: 600021 On: Feb 20, 2023, 11:45 PM

ബദ്രിനാഥ് ഹൈവേയിൽ  ജോഷിമഠിനും മാർവാഡിക്കും ഇടയിൽ പുതിയ വിള്ളലുകൾ കണ്ടെത്തി. പഴയ വിള്ളലുകൾ കൂടുതൽ വികസിച്ചു വരുന്നതിന് പുറമേയാണ് പുതിയ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നത്.  പ്രദേശത്ത് പത്ത് കിലോമീറ്റർ ദൂരത്തിൽ പലയിടത്തായി വിള്ളൽ വീണതായും നാട്ടുകാർ പറഞ്ഞു. ചാർധാം യാത്ര തുടങ്ങാനിരിക്കെയാണ് പുതിയ വിള്ളൽ. വിള്ളലിൻ്റെ കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  നാട്ടുകാർ രംഗത്തെത്തി.