അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ തലസ്ഥാനമായ കീവ് സന്ദർശിച്ചു. അപ്രതീക്ഷിത സന്ദർശനത്തിൽ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ബൈഡൻ നടത്തിയ കൂടിക്കാഴ്ചയിൽ യുക്രൈന് അമേരിക്കയുടെ പിന്തുണ അറിയിച്ചു. റഷ്യ- യുക്രൈൻ യുദ്ധം ഒരു വർഷത്തോടടുക്കുന്ന സാഹചര്യത്തിൽ ബൈഡൻ്റെ സന്ദർശനം റഷ്യക്കുള്ള മുന്നറിയിപ്പാണെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. റഷ്യയുടെ യുക്രൈൻ അധിനിവേശം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന യുഎസ് ആരോപണത്തിനു തൊട്ടുപിന്നാലെയാണ് ബൈഡൻ്റെ സന്ദർശനം.