ലോസ് ഏഞ്ചൽസ് ബിഷപ്പ് വെടിയേറ്റ് മരിച്ച സംഭവം സംശയാസ്‌പദമെന്നു കൗണ്ടി ഷെരീഫ്

By: 600084 On: Feb 20, 2023, 4:10 PM

പി പി ചെറിയാൻ, ഡാളസ്.

ഹസീൻഡ ഹൈറ്റ്‌സിൽ കത്തോലിക്കാ ബിഷപ്പ് വെടിയേറ്റ് മരിച്ച സംഭവം "സംശയാസ്‌പദമെന്നു ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് ലെഫ്റ്റനന്റ് മൈക്കൽ മോഡിക്ക പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ ഹസീൻഡ ഹൈറ്റ്‌സ് പരിസരത്തുള്ള ലോസ് ആഞ്ചലസ് സഹായ മെത്രാൻ ഡേവിഡ് ജി ഒ കോണലിനെ(69) നാല് കിടപ്പുമുറികളും മൂന്ന് ബാത്ത്‌റൂമുള്ള  വീടിന്റെ മുകളിലെ നിലയിൽ ശരീരത്തിന് വെടിയേറ്റ നിലയിൽ അദ്ദേഹത്തെ കണ്ടെതുകയായിരുന്നുവെന്നും, സംഭവസ്ഥലത്ത് തന്നെ മരണം സ്ഥിരീകരിച്ചതായും ലോസ് ആഞ്ചലസ്  കൗണ്ടി ഷെരീഫ് മൈക്കൽ മോഡിക്ക പറഞ്ഞു.

ഒ'കോണലിന് തോളിൽ വെടിയേറ്റതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഷെരീഫ് പറഞ്ഞു. ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് മോഡിക്ക പറഞ്ഞു. പൊതുജനങ്ങൾക്ക് എന്തെങ്കിലും ഭീഷണിയുണ്ടെന്ന് പോലീസ് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1953-ൽ അയർലണ്ടിലെ കൗണ്ടി കോർക്കിലാണ് ഒ'കോണൽ ജനിച്ചത്. ലോസ് ഏഞ്ചൽസ് അതിരൂപതയുടെ കണക്കനുസരിച്ച് 2015-ൽ പോപ്പ് ഫ്രാൻസിസ് ലോസ് ഏഞ്ചൽസ് അതിരൂപതയുടെ സഹായ മെത്രാനായി. 45 വർഷത്തിലേറെയായി അദ്ദേഹം ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ വൈദികനായും ബിഷപ്പായും സേവനമനുഷ്ഠിച്ചു.

ഒ'കോണൽ ഇന്റർഡയോസെസൻ സതേൺ കാലിഫോർണിയ ഇമിഗ്രേഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ചെയർമാനും യു.എസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പുമാരുടെ മനുഷ്യ വികസനത്തിനായുള്ള കാത്തലിക് കാമ്പെയ്‌നിലെ സബ്കമ്മിറ്റിയുടെ ചെയർമാനുമായിരുന്നു ബിഷപ്പ്  ഡേവിഡ് ജി ഒ കോണൽ.

ബിഷപ്പ്  ദരിദ്രരുടേയും  കുടിയേറ്റക്കാരുടേയും സ്നേഹിതനായിരുന്നുവെന്നും ഒരു സമാധാന കാംഷിയുമായിരുന്നുവെന്നും ലോസ് ഏഞ്ചൽസ് ആർച്ച് ബിഷപ്പ് ജോസ് എച്ച്. ഗോമസ് പ്രസ്താവനയിൽ പറഞ്ഞു. ഓരോ മനുഷ്യജീവന്റെയും വിശുദ്ധിയും അന്തസ്സും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള അഭിനിവേശവും അദ്ദേഹത്തിനു ഉണ്ടായിരുന്നു," ബിഷപ്പ് ജോസ് എച്ച്. ഗോമസ് പറഞ്ഞു