തുര്‍ക്കിയെയിലെ 46 പ്രദേശങ്ങളില്‍ ദുരന്തനിവാരണ സേന ഇപ്പോഴും സേവനം അനുഷ്ടിക്കുന്നതായും സാഹിം പ്ലാറ്റ്‌ഫോം വഴി പൊതുജനങ്ങളില്‍ നിന്നും 38 കോടി റിയാല്‍ ഇതുവരെ സമാഹരിച്ചതായും റിയാദ് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ വക്താവ് ഡോ. സാമിര്‍ അല്‍ ജുതൈലി. ദുരിത ബാധിതർക്കായി തുര്‍ക്കിയെയിലേക്കും സിറിയയിലേക്കും കൂടുതല്‍ വസ്തുക്കള്‍ വിമാന മാര്‍ഗം എത്തിക്കും. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഡോഗ് സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ സൗദി സെര്‍ച്ച് ആന്റ് റസ്‌ക്യൂ സേന നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിൽ നിരവധിയാളുകളെ നിര്‍ണയിക്കാനും പുറത്തെത്തിക്കാനും കഴിഞ്ഞെന്നും അല്‍ ജുതൈലി വ്യക്തമാക്കി.