ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പെയ്ഡ് ബ്ലൂ ടിക്ക് സംവിധാനം കൊണ്ട് വരാൻ ഒരുങ്ങി മെറ്റ 

By: 600021 On: Feb 20, 2023, 12:05 AM

  

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പണം നൽകി വെരിഫൈഡ് ബ്ലൂ ടിക്ക് വാങ്ങുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച്  മെറ്റ പ്ലാറ്റ്‌ഫോംസ്. സർക്കാർ അംഗീകൃത ഐഡി കാർഡ് കൈവശമുള്ളവർക്ക് മെറ്റ  വെരിഫിക്കേഷന് അപേക്ഷിക്കാമെന്നും ഇതിലൂടെ  വ്യാജ ഐഡികളിൽ നിന്ന് ആൾമാറാട്ടം അടക്കമുള്ള ഭീക്ഷണികൾ ഇല്ലാതാക്കി  ഫേസ്ബുക്ക്,  ഇൻസ്റ്റാഗ്രാം സേവനങ്ങളിൽ കൂടുതൽ സുരക്ഷ വർധിപ്പിക്കാമെന്നും  സിഇഒയും ചെയർമാനുമായ മാർക്ക്  സക്കർബർഗ്  വ്യക്തമാക്കി. വെബിൽ പ്രതിമാസം $11.99 (992.36 ഇന്ത്യൻ രൂപ) യും ഐഒഎസിൽ $14.99 (1,240.65 ഇന്ത്യൻ രൂപ)യും ആയിരിക്കും ഈ സംവിധാനത്തിന് ഈടാക്കുകയെന്നും  മെറ്റയുടെ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും  ഈ ആഴ്ച കൊണ്ടുവരുമെന്നും  സക്കർബർഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു.