അവധി കഴിഞ്ഞ് എത്തുന്ന വീട്ടുജോലിക്കാരെ തൊഴിലുടമകൾ നേരിട്ട് സ്വീകരിക്കണമെന്ന് സൗദി 

By: 600021 On: Feb 19, 2023, 11:46 PM

അവധി കഴിഞ്ഞെത്തുന്ന ഗാർഹിക തൊഴിലാളികളെ തൊഴിലുടമകൾ വിമാനത്താവളങ്ങളിൽ നേരിട്ടെത്തി സ്വീകരിക്കണമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള മുസ്നെദ് പ്ലാറ്റ്‌ഫോം. റിയാദ് കിങ് ഖാലിദ് വിമാനത്താവളം, ദമ്മാം കിങ് ഫഹദ് വിമാനത്താവളം, ഖസീമിലെ അമീർ നാഇഫ് വിമാനത്താവളം, മദീനയിലെ അമീർ മുഹമ്മദ് വിമാനത്താവളം എന്നിവ കൂടാതെ ഹാഇൽ, അൽ-അഹ്സ, അബഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇതിനായുള്ള സൗകര്യം ഏർപ്പെടുത്തിയതായും മുസ്നെദ് വ്യക്തമാക്കി. അതേസമയം സൗദിയിലേക്ക് ആദ്യമായി വരുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കേണ്ടതും തൊഴിലുടമക്ക് കൈമാറേണ്ടതും റിക്രൂട്ടിങ് ഓഫീസുകളുടെ ഉത്തരവാദിത്തമാണെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കി.