കമ്പനി ജീവനക്കാർക്ക്  6 മുതൽ 10 ശതമാനം വരെ ശബളം വർധിപ്പിച്ച് സൗദി അറേബ്യ

By: 600021 On: Feb 19, 2023, 11:31 PM

സൗദി അറേബ്യയിൽ  88 ശതമാനം  കമ്പനികളും ഈ  വർഷം  തങ്ങളുടെ കമ്പനി ജീവനക്കാർക്ക് ശമ്പളത്തിൽ വർധനവ് വരുത്തിയതായി മാനേജ്‌മെന്റ് കൺസൾട്ടിംഗ് കമ്പനി പ്രോകാപിറ്റയുടെ സർവ്വേ റിപ്പോർട്ട്.  6 മുതൽ 10 ശതമാനം വരെയാണ്  ശമ്പള വർദ്ധനവ് .  ജിസിസി രാജ്യങ്ങളിലെ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏറ്റവും ഉയർന്ന വർധനവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സൗദിയിലെ കമ്പനികൾ വാർഷിക അലവൻസ് ഉൾപ്പെടെ സേവന, വേതന വ്യവസ്ഥകൾ പ്രകാരം തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിലും മുന്നിലാണ്. ശമ്പളവർദ്ധവിൽ ഖത്തറാണ് തൊട്ടുപുറകിൽ. കുവൈറ്റ് ആണ് തൊഴിലാളികളുടെ ശമ്പള വർധനവിൻ്റെ  കാര്യത്തിൽ ഏറ്റവും പിന്നിൽ.