അതികഠിനമായ ആർട്ടിക് ശൈത്യം, ആൽബർട്ടയിൽ മഞ്ഞുവീഴ്ച്ച.

By: 600110 On: Feb 19, 2023, 4:38 PM

 

ആർട്ടിക് മേഖലയിൽ അനുഭവപ്പെടുന്ന ചുഴലിക്കറ്റ് ആൽബെർട്ടയിലെ ശീതകാലത്തിനു നിമിത്തമാവും . ചൊവ്വാഴ്ച വരെ നീണ്ടുനിൽക്കുന്ന കാര്യമായ മഞ്ഞുവീഴ്ച, പ്രൊവിൻസിന്റ വിവിധ ഭാഗങ്ങളിൽ കൂടിയുള്ള യാത്ര അസാധ്യമാക്കും.
ഹിന്റൺ, റെഡ് ഡീർ, കാൽഗറി, മെഡിസിൻ ഹാറ്റ് തുടങ്ങിയ നഗരങ്ങളെ ചുഴലിക്കാറ്റ് ബാധിക്കുന്നതോടെ ആൽബർട്ടയിലെ ആദ്യ മഞ്ഞ് വീഴ്ച, ഞായറാഴ്ച വൈകുന്നേരമെത്തും. തിങ്കളാഴ്‌ച മഞ്ഞ്, തെക്ക് പടിഞ്ഞാറോട്ട് മാറും.
ആൽബർട്ടയിലേക്ക് തണുപ്പ് ആഴ്ന്നിറങ്ങുന്നതോടെ കാൽഗറിയിലേയും എഡ്മണ്ടണിലേയും താപനില മൈനസിലേക്ക് കടക്കും. തിങ്കളാഴ്ച്ച രാത്രി തുടങ്ങി, ശനിയാഴ്ച രാവിലെ വരെ ഇത് നീണ്ടുനിൽക്കും.