യെതി എയർലൈൻസ് അപകടം; പൈലറ്റ് ലിവർ മാറി വലിച്ചതിനാലെന്ന് റിപ്പോർട്ട് 

By: 600021 On: Feb 18, 2023, 11:30 PM

നേപ്പാളിലെ പൊഖാറയിൽ  യെതി എയർലൈൻസ് 691 വിമാനം തകർന്നുവീണ അപകടം പൈലറ്റുമാരിൽ ഒരാൾക്ക് സംഭവിച്ച പിശകിനെ തുടർന്നാണെന്ന് കണ്ടെത്തി.  ലാൻഡിംഗിനായി ക്രമീകരിച്ചപ്പോൾ കോക്ക്പിറ്റിലെ ഫ്ലാപ്സ് ലിവറിനു പകരം എൻജിനുകളുടെ പ്രവർത്തനം മന്ദ​ഗതിയിലാക്കുന്ന ഫെദേർഡ് പൊസിഷൻ ലിവർ ഉപയോ​ഗിച്ചിരുന്നു. രണ്ട് എൻജിനുകളുടെയും പ്രൊപ്പല്ലറുകൾ ഒരേസമയം ഫെദർ പൊസിഷനിലേക്ക് വന്ന്  എൻജിനുകളിലേക്ക് വൈദ്യുതി പ്രവാഹം നിലച്ചു. ഇതോടെയാണ് വിമാനത്തിന്  നിയന്ത്രണം നഷ്ടപ്പെട്ടതും അപകടത്തിലേക്ക് നയിച്ചതുമെന്നാണ്  അന്വേഷണ സംഘം പറയുന്നത്. എയർ ട്രാഫിക് കൺട്രോളർ (എടിസി) ലാൻഡിംഗിന് അനുമതി നൽകിയപ്പോൾ എൻജിനുകളിൽ നിന്ന് വൈദ്യുതി വരുന്നില്ലെന്ന് പൈലറ്റ് രണ്ട് തവണ പരാമർശിച്ചെന്നും അപകടസമയത്ത് വിമാനത്തിൻ്റെ എൻജിനുകൾ പൂർണമായും പ്രവർത്തനക്ഷമമായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ജനുവരി 15 ന് നടന്ന അപകടത്തിൽ  അഞ്ച് ഇന്ത്യക്കാരടക്കം 70 യാത്രക്കാർ കൊല്ലപ്പെട്ടിരുന്നു.