ചാരവൃത്തി; എംബസി ഓഫീസിലെ സുരക്ഷാ ഉദ്യോഗസ്ഥന് തടവ് ശിക്ഷ 

By: 600021 On: Feb 18, 2023, 11:02 PM

റഷ്യക്ക് വേണ്ടി എംബസി ഓഫീസിലിരുന്ന് ചാരവൃത്തി നടത്തിയതിനു സ്‌കോട്ട്‌ലൻഡിലെ പെയ്‌സ്‌ലി സ്വദേശി ഡേവിഡ് സ്മിത്തിന്  13 വ‍ർഷം  തടവ് ശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. ബെർലിനിലെ ബ്രിട്ടീഷ് എംബസിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കവേ 2020 ലാണ് റഷ്യയുടെ ബെർലിൻ അറ്റാഷെ ആയിരുന്ന ജനറൽ മേജർ സെർഗേയ് ചുഖ്റോവിന് വേണ്ടി ഡേവിഡ് ചാരവൃത്തി നടത്തിയത്. അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ കത്തും, കാബിനറ്റ് വിവരങ്ങളും,  സൈനിക - പ്രതിരോധ മേഖലയിലെ പലരുടെയും വീട്ടുവിലാസങ്ങളും ഫോൺ നമ്പറുകളും ഉൾപ്പെടെയുള്ള വിശദാംശങ്ങളും ഡേവിഡ് സ്മിത്ത് ചോർത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.   സി സി ടി വി ദൃശ്യങ്ങൾ പിടിക്കപ്പെട്ടതോടെയാണ് ഇയാൾക്കുമേൽ രാജ്യദ്രോഹ കുറ്റം ചുമത്തി വിചാരണ ആരംഭിച്ചത്.