കൊച്ചിയിലെ കൂണ്ടനൂർ മുതൽ എം ജി റോഡ് വരെയുള്ള പ്രദേശം രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലയിൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും സ്ഥിതിചെയ്യുന്ന തന്ത്ര പ്രധാന മേഖലയായ ഇവിടെ ഔദ്യോഗിക രഹസ്യനിയമം ബാധകമാകും. ഈ സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതിനും ദൃശ്യങ്ങൾ എടുക്കുന്നതിനും പൊതുജനങ്ങളുടെ പ്രവേശനത്തിനും കർശനനിയന്ത്രണമുണ്ടാകും. മേഖലയിലെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരുന്നത് ശത്രുരാജ്യങ്ങള്‍ക്ക് സഹായകമാകുമെന്നത് തടയാനാണ് പ്രഖ്യാപനം. കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, കണ്ടെനര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവല്‍ജെട്ടി, റോറോ ജെട്ടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടറും നേവല്‍ ബേസും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്സ്, പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്റ്റോറേജ് ഒയാല്‍ ടാങ്ക്, കുണ്ടന്നൂര്‍ ഹൈേവയും വാക് വേയും, നേവല്‍ എയര്‍പോര്‍ട്ട് എന്നിവയ്ക്ക് അകത്താണ് അതീവസുരക്ഷാമേഖല. പ്രതിരോധമന്ത്രാലയത്തിന്‍റെയും സൈനിക സംവിധാനങ്ങളുടെയും സ്ഥാപനങ്ങളും ഓഫീസുകളും അടക്കം സ്ഥിതി ചെയ്യുന്ന മേഖലകളെയാണ് അതീവസുരക്ഷ പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നത്.