കേരളത്തിന് വിനോദ സഞ്ചാര മേഖലയിൽ 35168 കോടിയുടെ വരുമാനം

By: 600021 On: Feb 18, 2023, 9:49 PM

കോവിഡ് മഹാമാരിക്കു ശേഷം കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയിൽ 471.28 ശതമാനം വർദ്ധന. കഴിഞ്ഞ വർഷം അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, റഷ്യ, യുഎഇ, സൗദി അറേബ്യ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നായി മൂന്നര ലക്ഷം വിദേശസഞ്ചാരികളാണ് കേരളം കാണാനെത്തിയത്. 35168 കോടി രൂപയാണ് പോയവർഷം  ടൂറിസം മേഖലയിൽ നിന്ന് സംസ്ഥനത്തിന് ആകെ കിട്ടിയ വരുമാനം. red ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 150.31 ശതമാനം  വർദ്ധനവാണ് രേഖപ്പെടുത്തിയത്. കേരളത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ചെന്നൈയിൽ നടന്ന ട്രാവൽ മീറ്റിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി 200-ലേറെ ടൂറിസം സംരഭകർ പങ്കെടുത്തു.