കുട്ടികളെ ശാസിക്കാൻ ശാരീരിക ബലം പ്രയോഗിക്കുന്ന രീതി നിർത്തലാക്കണം - സർവ്വേ റിപ്പോർട്ട്‌

By: 600110 On: Feb 18, 2023, 5:07 PM

 

അച്ചടക്കത്തിനായി ശാരീരിക ബലം പ്രയോഗിക്കാൻ അനുവദിക്കുന്ന “സ്‌പാങ്കിംഗ്” നിയമം നിർത്തലാക്കേണ്ട സമയമായെന്ന് സർവ്വേ റിപ്പോർട്ട്‌. കാനഡയിലെ ക്രിമിനൽ കോഡിലെ സെക്ഷൻ 43 നിർത്തലാക്കണമെന്ന് 51 ശതമാനം കനേഡിയൻമാരും അഭിപ്രായപ്പെടുന്നതായി ബ്രിട്ടീഷ് കൌൺസിൽ ആസ്ഥാനമായുള്ള റിസർച്ച് കമ്പനി നടത്തിയ ഓൺലൈൻ സർവേയിൽ
പറയുന്നു. 2018-ൽ നിയമം നിരോധിക്കാൻ 34 ശതമാനം പേർ മാത്രമേ സമ്മതിച്ചിരുന്നുള്ളൂ.
ലാറ്റിനമേരിക്കയിലെയും, യൂറോപ്പിലെയും, ആഫ്രിക്കയിലെയും പല രാജ്യങ്ങളും പ്രായപൂർത്തിയാകാത്തവരെ ശാരീരികമായി ശിക്ഷിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. മറ്റ് കഠിനമായ ദുരുപയോഗങ്ങൾക്ക് സമാനമായി, കുട്ടികൾക്കെതിരായ ശാരീരിക ശിക്ഷ അവരുടെ മസ്തിഷ്ക വളർച്ചയെ ബാധിക്കുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കുട്ടികളുടെ മേലുള്ള ശാരീരിക അതിക്രമങ്ങൾ തടയാനുള്ള ബില്ല് ഇപ്പോൾ കാനേഡിയൻ സർക്കാറിന്റെ പരിഗണയിലാണ്.