സ്റ്റോറുകളില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിക്കുമെന്ന് ലോബ്‌ലോസ്

By: 600002 On: Feb 18, 2023, 1:06 PM

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സ്റ്റോറുകളില്‍ നിരോധിച്ച് ലോബ്‌ലോസ്. ഷോപ്പിംഗിനെത്തുമ്പോള്‍ വീണ്ടും ഉപയോഗിക്കാവുന്ന പ്രകൃതിസൗഹൃദ ബാഗുകള്‍ കൊണ്ടുവരാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് കമ്പനി. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ കുറയ്ക്കാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഫലമായി13 ബില്യണ്‍ ബാഗുകള്‍ മാലിന്യക്കൂമ്പാരത്തില്‍ കെട്ടിക്കിടക്കുന്നതായി ലോബ്‌ലോസ് ചൂണ്ടിക്കാട്ടി. 

ബാഗുകള്‍ ഉള്‍പ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഇറക്കുമതിയും ഉല്‍പ്പാദനവും കഴിഞ്ഞ വര്‍ഷം കാനഡ നിരോധിച്ചിരുന്നു. ഈ വരുന്ന ഡിസംബറോടെ അവ വില്‍ക്കാന്‍ സ്‌റ്റോറുകള്‍ക്ക് സാധിക്കില്ല.