നഴ്‌സ് റിക്രൂട്ട്‌മെന്റിന് 123 മില്യണ്‍ ഡോളറിലധികം ധനസഹായം പ്രഖ്യാപിച്ച് മാനിറ്റോബ സര്‍ക്കാര്‍

By: 600002 On: Feb 18, 2023, 12:19 PM

നഴ്‌സുമാരെ നിലനിര്‍ത്തുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങള്‍ക്കായി മാനിറ്റോബ സര്‍ക്കാര്‍ വെള്ളിയാഴ്ച 123 മില്യണ്‍ ഡോളറിലധികം ധനസഹായം പ്രഖ്യാപിച്ചു. നിര്‍ബന്ധിത ഓവര്‍ടൈം അവസാനിപ്പിക്കാനും 2,000 ത്തോളം ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളെ കൂടി ആരോഗ്യ മേഖലയില്‍ നിയമിക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി ഓഡ്രി ഗോര്‍ഡന്‍ പറഞ്ഞു. 

വാരാന്ത്യങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍, മുഴുവന്‍ സമയം ജോലി ചെയ്യുന്ന പാര്‍ട്ട് ടൈം നഴ്‌സുമാര്‍, റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞ് ജോലിയില്‍ തുടരുകയോ വിരമിച്ചതിന് ശേഷം നഴ്‌സിംഗിലേക്ക് തിരികെ വരികയോ ചെയ്ത നഴ്‌സുമാര്‍ എന്നിവര്‍ക്ക് കൂടുതല്‍ പണം പദ്ധതി വഴി ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

മാനിറ്റോബയിലെ റിക്രൂട്ട്‌മെന്റ് നിലനിര്‍ത്തല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മികച്ച ചുവടുവെപ്പും പ്രഖ്യാപനവുമാണിതെന്ന് മാനിറ്റോബ നഴ്‌സസ് യൂണിയന്‍ പ്രസിഡന്റ് ഡാര്‍ലിന്‍ ജാക്‌സണ്‍ പ്രതികരിച്ചു.