ടൊറന്റോയ്ക്കും മോണ്‍ട്രിയലിനുമിടയില്‍ അതിവേഗ ട്രെയിന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും 

By: 600002 On: Feb 18, 2023, 11:57 AM

ടൊറന്റോയ്ക്കും മോണ്‍ട്രിയലിനുമിടയില്‍ അതിവേഗ റെയില്‍വെ പദ്ധതി(HSR) ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് സിറ്റി കൗണ്‍സിലര്‍മാര്‍ അറിയിച്ചു. ക്യുബെക്ക്-ടൊറന്റോ ഇടനാഴിയില്‍ അതിവേഗ റെയില്‍ ശൃംഖല നിര്‍മ്മിക്കുന്നതില്‍ ഫെഡറല്‍ ഗവണ്‍മെന്റിനോട് പിന്തുണ ആവശ്യപ്പെടുന്ന ഒരു പ്രമേയം മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രമേയം തിങ്കളാഴ്ചത്തെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കുമെന്നാണ് സൂചന. മാനുഫാക്ച്വറിംഗ് കമ്പനിയായ അല്‍സ്റ്റോമാണ് പദ്ധതിക്കായി പ്രവര്‍ത്തിക്കുന്നത്.

മോണ്‍ട്രിയലിനും ടൊറന്റോയ്ക്കുമിടയില്‍ സാധാരണ ട്രെയിന്‍ യാത്ര അഞ്ച് മണിക്കൂറാണ്. എന്നാല്‍ അതിവേഗ ട്രെയിന്‍ യാഥാര്‍ത്ഥ്യമായാല്‍ യാത്രാ സമയം മൂന്ന് മണിക്കൂറായി ചുരുങ്ങും. 

അതിവേഗ ട്രെയിന്‍ മറ്റ് സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയവും കുറയ്ക്കും. മോണ്‍ട്രിയലിനും ക്യുബെക്ക് സിറ്റിക്കുമിടയിലുള്ള യാത്ര ഒരു മണിക്കൂര്‍ 40 മിനിറ്റായി കുറയ്ക്കാന്‍ കഴിയുമെന്ന് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.