കാനഡയില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരണമുണ്ടാകുന്നത് മോണ്‍ട്രിയലിലെന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള നഗരങ്ങളിലെ ശരാശരി PM2.5 കണ്‍സേര്‍ട്ടേഷനെക്കുറിച്ചുള്ള ഡാറ്റ അവലോകനം ചെയ്യുന്ന കമ്പനിയായ ഹൗസ്ഫ്രഷിന്റെ പുതിയ എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് കാനഡയിലെ മോശം വായു നിലവാരമുള്ള നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പ്രതിവര്‍ഷം 124 സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമാണ് മോണ്‍ട്രിയലിലെ ഗുണനിലവാരമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്റാരിയോയിലെ വിന്‍ഡ്‌സറും ഹാമില്‍ട്ടണുമാണ് പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. യഥാക്രമം 123,116 സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമാണ് ഈ രണ്ട് നഗരങ്ങളിലെ വായു ഗുണനിലവാരമെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. ഒന്റാരിയോയിലെ തന്നെ നഗരങ്ങളായ കിച്ചനറും ഓട്ടവയും നാലും അഞ്ചും സ്ഥാനത്തെത്തി.
കാട്ടുതീയും അതുപോലെ തന്നെ മരം കത്തുന്നതും ഊര്‍ജ്ജ ഉല്‍പ്പാദനവും മൂലമുണ്ടാകുന്ന വ്യാവസായിക ഉദ്വമനം മോശം വായു ഗുണനിലവാരത്തിന് കാരണമാകുന്നതായി എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.