ലോംഗ് കോവിഡ് കുട്ടികളില്‍; പുതിയ നിര്‍വചനവുമായി ലോകാരോഗ്യ സംഘടന 

By: 600002 On: Feb 18, 2023, 10:24 AM

കോവിഡ് ബാധിച്ചതിന് ശേഷം ദീര്‍ഘകാലത്തേക്ക് മുതിര്‍ന്നവരിലുള്ളതിനേക്കാള്‍ കുട്ടികളിലും കൗമാരക്കാരിലും രോഗലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന. കുട്ടികളിലും കൗമാരക്കാരിലുമുള്ള 'ലോംഗ് കോവിഡ്' എന്നതിന് പ്രത്യേക നിര്‍വചനം കൊണ്ടുവന്നിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പുതിയ നിര്‍വചനം അനുസരിച്ച്, ലോംഗ് കോവിഡുള്ള കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ആരോഗ്യമുള്ള കുട്ടികളേക്കാള്‍ ക്ഷീണം, ഗന്ധമില്ലായ്മ(അനോസ്മിയ) ഉത്കണ്ഠ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  

കുട്ടികളും കൗമാരക്കാരും മുതിര്‍ന്നവരുമെല്ലാം രോഗബാധിതരായി മൂന്ന് മാസത്തിനുള്ളില്‍  ലോംഗ് കോവിഡിന്റെ ലക്ഷണങ്ങള്‍ അനുഭവിക്കുന്നുവെന്നും രോഗലക്ഷണം ആരംഭിച്ചാല്‍ കുറഞ്ഞത് രണ്ട് മാസമെങ്കിലും നീണ്ടുനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു.