പാകിസ്ഥാനിൽ കറാച്ചിയിലെ പോലീസ് ആസ്ഥാനത്ത് ഭീകരാക്രമണം. പാകിസ്ഥാൻ സമയം വൈകീട്ട് ഏഴ് മണിയോടെ ഷെരിയാ ഫൈസൽ റോഡിലുള്ള കറാച്ചി പൊലീസ് ആസ്ഥാനത്തേക്ക് ഇരച്ച് കയറിയ ഭീകരർ, ഗ്രനേഡാക്രമണം നടത്തുകയും തുരുതുരാ വെടിയുതിർക്കുകയായിരുന്നു. കറാച്ചി പൊലീസിൻ്റെ യൂണിഫോം ധരിച്ചാണ് ഭീകരർ എത്തിയത്. അതേസമയം പാകിസ്ഥാൻ റേഞ്ചേഴ്സ് നടത്തിയ പ്രത്യോക്രമണത്തിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ആറ് തീവ്രവാദികളെങ്കിലും കെട്ടിട്ടത്തിനുള്ളിൽ ഇപ്പോഴും ഉണ്ടെന്നാണ് കരുതുന്നത്. അഞ്ച് നില കെട്ടിട്ടം കറാച്ചി പൊലീസും പാകിസ്ഥാൻ റേഞ്ചേഴ്സും സൈനിക കമാൻഡോകളും ചേർന്ന് വളഞ്ഞിരിക്കുകയാണ്.