ഖലിസ്ഥാൻ ടൈഗർ ഫോഴ്സിനെയും   ജമ്മുകശ്മീർ ഗസ്നവി ഫോഴ്സിനെയും  തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചു

By: 600021 On: Feb 17, 2023, 8:01 PM

ദേശീയ സുരക്ഷക്കും, അഖണ്ഡതക്കും വെല്ലുവിളിയാവുകയും ആയുധ, ലഹരി കടത്തുകളില്‍ സജീവമാവുകയും ചെയ്ത ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് ,  ഗസ്നവി ഫോഴ്സ്  എന്നീ സംഘടനകളെ  തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന്‍റേതാണ് തീരുമാനം. ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് പഞ്ചാബില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍ ശ്രമിക്കുകയും ജമ്മുകശ്മീര്‍ ഗസ്നവി ഫോഴ്സ് നിരോധിത തീവ്രവാദ സംഘടനകളില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.