ഒരു രാജ്യം ഒരു നയം പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ അവയവ ദാന ചട്ടങ്ങളിൽ മാറ്റം വരുത്താനും ദേശീയ നയം രൂപീകരിക്കാനുമൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം . ഇതോടെ 65 കഴിഞ്ഞവർക്കും മരണപ്പെട്ടവരുടെ അവയവം സ്വീകരിക്കാമെന്നും എന്നാൽ, യുവാക്കൾക്ക് മുൻഗണന നൽകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അവയവ ദാനത്തിൻ്റെ കണക്ക് ഉയരുന്ന പശ്ചാത്തലത്തിൽ സ്വന്തം സംസ്ഥാനത്ത് മാത്രം രെജ്സിട്രേഷനെന്ന ചട്ടം ഒഴിവാക്കി രാജ്യത്ത് എവിടെയും രജിസ്ട്രേഷൻ നടത്താം എന്നാക്കി. കേരളമുൾപ്പടെ ചില സംസ്ഥാനങ്ങളിൽ അവയവദാന രെജിസ്ട്രേഷന് പണമീടാക്കുന്നത് ഒഴിവാക്കാനും തീരുമാനമായി. അവയവമാറ്റത്തിന്‍റെ കണക്കിൽ മൂന്നാമതായ ഇന്ത്യയിൽ 2022 ല്‍ മാത്രം 15,561 ശസ്ത്രക്രിയകളാണ് നടന്നത്.